Today: 03 May 2024 GMT   Tell Your Friend
Advertisements
കൊളോണ്‍ കേരള സമാജം നോര്‍ത്ത് റൈന്‍ വെസ്ററ്ഫാളിയ അസംബ്ളി സന്ദര്‍ശനം മെയ് 16 ന്
Photo #1 - Germany - Otta Nottathil - Landtag_visit_ksk_may_16
കൊളോണ്‍: കൊളോണ്‍ കേരള സമാജത്തിന്റെ ആഭിമുഖ്യത്തില്‍ ജര്‍മനിയിലെ ഏറ്റവും വലിയ ജനസാന്ദ്രതയുള്ള സംസ്ഥാനമായ നോര്‍ത്ത് റൈന്‍ വെസ്ററ് ഫാളിയയുടെ ഭരണസിരാകേന്ദ്രമായ ഡ്യൂസല്‍ഡോര്‍ഫിലെ അസംബ്ളി സന്ദര്‍ശിയ്ക്കുന്നു. മെയ് 16 ന് (വ്യാഴം) രാവിലെ 9 മുതല്‍ വൈകുന്നേരം നാലുമണിവരെയാണ് സന്ദര്‍ശനം ക്രമീകരിച്ചിരിയ്ക്കുന്നത്.

അസംബ്ളിയുടെ ഹ്രസ്വചരിത്രമടങ്ങിയ വിഡിയോ പ്രദര്‍ശനവും, തുടര്‍ന്ന് 45 മിനിറ്റുനേരം ലൈവായി അസംബ്ളി നടപടികള്‍ വീക്ഷിയ്ക്കുവാനുള്ള അവസരവും, സംസ്ഥാന ക്രിസ്ററ്യന്‍ ഡമോക്രാറ്റിക് യൂണിയന്‍ വൈസ്പ്രസിഡന്റും ബ്യ്രൂള്‍ എംഎല്‍എ (എംഡിബി) യുമായ ഗ്രിഗോര്‍ ഗോളാണ്ടിന്റെ ചേമ്പറില്‍ ചേരുന്ന ചര്‍ച്ച, ഭക്ഷണം തുടങ്ങിയ പരിപാടികളോടെ സന്ദര്‍ശനം അവസാനിയ്ക്കും.

ബോണ്‍, ബ്യ്രൂള്‍, കൊളോണ്‍ എന്നിവിടങ്ങളില്‍ നിന്നും ട്രെയിന്‍ മാര്‍ഗ്ഗം ഗ്രൂപ്പുകളായി യാത്രചെയ്യുന്നതിനുള്ള സൗകര്യവും സമാജം ഒരുക്കും. അസംബ്ളി സന്ദര്‍ശനം പൂര്‍ണ്ണമായും സൗജന്യമാണ്.

സമാജം സംഘടിപ്പിയ്ക്കുന്ന നാലാമത്തെ അസംബ്ളി സന്ദര്‍ശനമാണ് ഇത്. പ്രായഭേദമെന്യേ മലയാളികള്‍ അല്ലാത്തവര്‍ക്കും സന്ദര്‍ശനത്തില്‍ പങ്കെടുക്കാം. താല്‍പ്പര്യമുള്ളവര്‍ മെയ് ഒന്നിന് മുമ്പായി ജോസ് പുതുശേരി (017656434579), ജോസ് കുമ്പിളുവേലില്‍ (കള്‍ച്ചറല്‍ സെക്രട്ടറി 01774600227) എന്നിവരുടെ പക്കല്‍ രജിസ്ററര്‍ ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. സന്ദര്‍ശനത്തിലേയ്ക്ക് സമാജം പ്രസിഡന്റ് ജോസ് പുതുശേരി ഏവരേയും സ്നേഹപൂര്‍വം ക്ഷണിയ്ക്കുന്നു.

കഴിഞ്ഞ 41 വര്‍ഷമായി കൊളോണ്‍ മലയാളികളുടെ ഹൃദയസ്പന്ദനമായി പ്രവര്‍ത്തിക്കുന്ന സമാജത്തിന്റെ മറ്റു ഭാരവാഹികള്‍ ഡേവീസ് വടക്കുംചേരി (ജനറല്‍ സെക്രട്ടറി,0173 2609098), ഷീബ കല്ലറയ്ക്കല്‍ (ട്രഷറാര്‍,0163 3053023), പോള്‍ ചിറയത്ത് (വൈസ് പ്രസിഡന്റ്, 01575 3422279), ബിന്റോ പുന്നൂസ്(സ്പോര്‍ട്സ് സെക്രട്ടറി, 01514 6776802), ടോമി തടത്തില്‍ (ജോയിന്റ് സെക്രട്ടറി, 0173 7249991) എന്നിവരാണ്.
- dated 22 Apr 2024


Comments:
Keywords: Germany - Otta Nottathil - Landtag_visit_ksk_may_16 Germany - Otta Nottathil - Landtag_visit_ksk_may_16,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
ഈ 10 തൊഴിലുടമകള്‍ ജര്‍മ്മനിയില്‍ ഏറ്റവും ഉയര്‍ന്ന ശമ്പളം നല്‍കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
birthrate_weddings_germany_record_low
ജര്‍മ്മനിയില്‍ ജനനവും വിവാഹവും ഏറ്റവും താഴ്ന്ന നിലയില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
population_growth_germany_slow
ജര്‍മ്മനിയിലെ ജനസംഖ്യാ വളര്‍ച്ച മന്ദഗതിയില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
press_freedom_under_attack_watch_dog
മാധ്യമ സ്വാതന്ത്ര്യം ആക്രമണത്തിന്‍ കീഴിലെന്ന് വാച്ച് ഡോഗ് സൂചിക Recent or Hot News
തുടര്‍ന്നു വായിക്കുക
isrel_haters_occupy_berlin_uni
ഇസ്രായേല്‍ വിദ്വേഷികള്‍ ബര്‍ലിന്‍ സര്‍വകലാശാല പിടിച്ചടക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
astra_zeneca_neben_wirkung
അസ്ട്രാ സനെക്ക കൊറോണ വാക്സിന് ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍
തുടര്‍ന്നു വായിക്കുക
pro_football_germany_lady_coach
ജര്‍മ്മന്‍ പുരുഷ പ്രൊ ഫുട്ബോളിന് ആദ്യ വനിതാ പരിശീലകയെ നിയമിച്ചു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us